നാളെ മുതല്‍ ഉച്ച സമയത്തെ ജോലികള്‍ക്ക് വിലക്കെര്‍പ്പെടുത്തി കുവൈത്ത്

kuwait-labours

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൂട് കൂടിയത് കണക്കിലെടുത്ത് നാളെ മുതല്‍ ഉച്ചസമയത്തെ ജോലികള്‍ക്ക് നിയന്ത്രണം. ഓഗസ്റ്റ് അവസാനം വരെ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുമെന്നാണ് അറിയിപ്പ്. രാജ്യത്ത് നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലങ്ങളിലെ ജോലികള്‍ക്കാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

സൂര്യാഘാതമുള്‍പ്പെടെയുള്ള അപകടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണമേകാന്‍ ലക്ഷ്യമിട്ടാണ് ജോലി സമയം കുറയ്ക്കാതെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ അടുത്ത മൂന്ന് മാസ കാലയളവില്‍ ജോലിസ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹ്മ്മദ് അല്‍ മൂസ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ അപ്രതീക്ഷിതമായ പരിശോധനകള്‍ നടത്തുകയും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

Top