കുവൈറ്റില്‍ ബാച്ചിലര്‍മാര്‍ക്കായി പ്രത്യേക താമസകേന്ദ്രങ്ങള്‍ ; ആറു കേന്ദ്രങ്ങള്‍ ആരംഭിക്കും

കുവൈറ്റ്: കുവൈറ്റില്‍ ബാച്ചിലര്‍മാര്‍ക്കായി പ്രത്യേക താമസകേന്ദ്രങ്ങള്‍ വരുന്നു. ജഹറയിലെ ആദ്യ കേന്ദ്രത്തിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. ആറു കേന്ദ്രങ്ങളിലായി 2,20,000 വിദേശി ബാച്ചിലര്‍മാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് അധികൃതര്‍ക്ക് പ്രതീക്ഷയുള്ളത്.

ബാച്ചിലര്‍ താമസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഫയല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതായി മുനിസിപ്പല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസാം അറൂമി വ്യക്തമാക്കി. ആറ് ഗവര്‍ണറേറ്റുകളിലായി 2,20,000 തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. 2019 അവസാനത്തോടെ ജഹ്‌റയുടെ തെക്ക് ഭാഗത്ത് പ്രത്യേക താമസ കേന്ദ്രത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നു പറഞ്ഞ മന്ത്രി ബാക്കിയുള്ള അഞ്ച് താമസ കേന്ദ്രങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

40,000 തൊഴിലാളികള്‍ക്ക് സൗകര്യമുള്ള 246.5 ഹെക്ടര്‍ സ്ഥലം സുബ്ബിയ്യയിലും ,40,000 തൊഴിലാളികള്‍ക്ക് സൗകര്യമുള്ള 246.5 ഹെക്ടര്‍ സ്ഥലം തെക്കന്‍ ജഹറയിലും, 20,000 തൊഴിലാളികള്‍ക്ക് സൗകര്യമുള്ള സ്ഥലം സാല്‍മിയയിലും കണ്ടുവെച്ചിട്ടുണ്ട്. ഇത് കൂടാതെ സുലൈബിയ കബദ് ആരിഫിജാന്‍, വഫറ എന്നിവിടങ്ങളിലും ബാച്ചിലര്‍ സിറ്റി പണിയാനാണ് നിശ്ചയിച്ചിട്ടുള്ളത്.

Top