കൊറോണ; ഇന്ന് അര്‍ധരാത്രിയോടെ കുവൈറ്റില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കും

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്ന് അര്‍ധരാത്രിയോടെ നിര്‍ത്തി വയ്ക്കും. ഇന്ന് അര്‍ധരാത്രിയോടെ സമ്പൂര്‍ണ യാത്രാവിലക്കാണ് കുവൈറ്റില്‍ നടപ്പാവുക. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ വരാന്‍ കഴിയില്ല.

രണ്ടാഴ്ച പൊതു അവധി നല്‍കിയും റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ എല്ലാം അടച്ചിട്ടും വൈറസിന്റെ വ്യാപനം തടയാനുള്ള ഊര്‍ജ്ജിത നീക്കത്തിലാണ് കുവൈറ്റ്. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും തടഞ്ഞിരിക്കുകയാണ്. സൗദിയില്‍ 17 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്.

കൊറോണ ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം കുറക്കാന്‍ ദുബായില്‍ മൂന്ന് മാസത്തേക്ക് 150 കോടി ദിര്‍ഹത്തിന്റെ അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. അതേസമയം രോഗം പടരുന്ന സാഹചര്യത്തില്‍ ഒരു മാസക്കാലം വിസാ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഒമാന്‍ ഭരണകൂടവും തീരുമാനിച്ചിരിക്കുകയാണ്.

സൗദിയില്‍ മൊത്തം രോഗികളുടെ എണ്ണം 62 ആയി. ഇതില്‍ മക്കയിലാണ് 32 കേസുകള്‍. യു.എ.ഇയില്‍ 85, കുവൈറ്റില്‍ 80, ഖത്തറില്‍ 262, ബഹ്‌റെനില്‍ 83, എന്നിങ്ങനെയാണ് കൊറോണ രോഗികളുള്ളത്. ബഹ്‌റൈനില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് രോഗം പിടിപെട്ടതായി സ്ഥിതീകരിച്ചിട്ടുണ്ട്. ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കുകയും സൗദിയില്‍ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി വെയ്ക്കുകയും ചെയ്തു.

Top