കൊച്ചി: കുവൈത്തില്‍നിന്ന് 177 പ്രവാസികളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലെത്തി. നിശ്ചയിച്ച സമയത്തില്‍നിന്ന് 30 മിനിറ്റ് വൈകി കുവൈത്ത് സമയം 2.30ന് ടേക് ഓഫ് ചെയ്ത വിമാനം ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്.
ഗര്‍ഭിണികള്‍, രോഗികള്‍, വീസാ കാലാവധി തീര്‍ന്നവര്‍ തുടങ്ങിയവരാണ് യാത്രക്കാരില്‍ അധികവും. ലോക്ഡൗണിലുള്ള ജലീബ് ഷുയൂഖ് മേഖലയില്‍നിന്നുള്ള യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതാണ് വിമാനം പുറപ്പെടുന്നത് വൈകാന്‍ കാരണം. ഞായറാഴ്ച മുതല്‍ കര്‍ഫ്യു സമയം ദീര്‍ഘിക്കുമെന്നതിനാല്‍ അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിന് ഇറങ്ങിയവരുടെ തിരക്കായിരുന്നു ഗതാഗതക്കുരുക്കിന് വഴിവച്ചത്.