തണുത്ത് വിറങ്ങലിച്ച് കുവൈറ്റ്; താപനില പൂജ്യം ഡിഗ്രിയാകുമെന്ന് മുന്നറിയിപ്പ്

കുവൈത്ത്; തണുപ്പില്‍ വിറങ്ങലിച്ച് കുവൈറ്റ്. രാജ്യത്ത് തണുപ്പിന് ദൈര്‍ഘ്യമേറുകയാണ്. മിക്ക സ്ഥലങ്ങളിലും രാത്രി മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില താണത്. മരുഭൂമികളിലും അബ്ദലി, വഫ്ര മേഖലകളിലും തണുപ്പ് കൂടുതലായിരുന്നു. രാവിലെ 8 മണിയോടെയാണ് താപനില ചെറിയ തോതില്‍ ഉയര്‍ന്ന് 9 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയത്.

വരും ദിവസങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്നും തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തണുപ്പ് കൂടിയതോടെ കാലാവസ്ഥാ രോഗങ്ങള്‍ മൂലം ചികിത്സ തേടിയെത്തുന്നവരുന്നവരുടെ എണ്ണവും വര്‍ധിച്ച് വരികയാണ്.

Top