ചൂട്: കുവൈത്തില്‍ തൊഴില്‍ സമയ നിയന്ത്രണം ലംഘിച്ച 112 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

കുവൈത്ത് സിറ്റി: കടുത്ത ചൂടിനെ തുടര്‍ന്ന് കുവൈത്തില്‍ പ്രഖ്യാപിച്ച തൊഴില്‍ സമയ നിയന്ത്രണം ലംഘിച്ച നൂറ്റിപ്പന്ത്രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു.

ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് 5 വരെ ഓഗസ്റ്റ് അവസാനം വരെ ജോലി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇത് ലംഘിക്കുന്നവര്‍ 100 കുവൈത്ത് ദിനാര്‍ പിഴ നല്‍ക്കണം.

ചൂട് കനത്തതോടെ 14,360 കിലോവാട്ട് വൈദ്യുതിയാണ് കുവൈത്തില്‍ ഒരു ദിവസം ഉപയോഗിച്ചത്. വരും ദിവസങ്ങളില്‍ ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ കുവൈത്തില്‍ താപനില 50-52 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണ് മുന്നറിയിപ്പ്.

Top