പൊതുപ്രവര്‍ത്തകരായാൽ വികാരവും വിവേകവും വിവരവും ഉണ്ടാവണം; പ്രസ്താവനയുമായി കുമ്മനം രാജശേഖരന്‍

kummanam rajasekharan

കോട്ടയം: പൊതുപ്രവർത്തകരായാൽ കുറച്ചൊക്കെ വികാരവും വിവേകവും വിവരവും വേണമെന്ന പ്രസ്താവനയുമായി കുമ്മനം രാജശേഖരന്‍. കോട്ടയം പബ്ലിക് ലൈബ്രറി നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് മിസോറാം ഗവർണർ കൂടിയായ കുമ്മനം രാജശേഖരന്‍ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. വിവരവും വിവേകവുമുണ്ടാകാന്‍ വായന ആവശ്യമാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് കുമ്മനം. കഴിഞ്ഞ ദിവസം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കി നിർത്താൻ ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സീറ്റ് പിടിക്കാൻ ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. തിരുവനന്തപുരത്ത് സുരേഷ് ഗോപിയടക്കം പല പേരുകളും പരിഗണനയിലുണ്ടെങ്കിലും ജില്ലാ ഘടകം ആവശ്യപ്പെടുന്നത് കുമ്മനത്തിന്റെ തിരിച്ച് വരവാണ്.

Top