കുറ്റ്യാടി പ്രതിഷേധം: വിശദീകരണം തേടി സിപിഐഎം സംസ്ഥാന നേതൃത്വം

കോഴിക്കോട്: കുറ്റ്യാടി പരസ്യ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യം പരിശോധിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. അതിനായി ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി.

കുറ്റ്യാടിയിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയില്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്.സിപിഐഎം പതാകയേന്തിയാണ് നൂറുകണക്കിന് പ്രവർത്തകർ തെരുവിൽ ഇറങ്ങിയത്. കുറ്റ്യാടി സീറ്റ് കോരളാ കോൺഗ്രസ് മാണി വിഭാഗത്തിന് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ചാണ് സിപിഐഎം അംഗങ്ങളും പാർട്ടി അനുഭാവികളും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.

‘ചെങ്കൊടിയുടെ മാനം കാക്കാൻ’ എന്ന ബാനർ പിടിച്ചുകൊണ്ടാണ് കുറ്റ്യാടിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

Top