kuttiyadi-mishap-death-toll-rises-to-5

കോഴിക്കോട് : പശുക്കടവില്‍ മലവെളളപ്പാച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി.

സെന്‍ട്രല്‍ മുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശേഷിക്കുന്ന ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കടന്തറ പുഴയില്‍ 15 കി.മീ. നീളത്തിലാണ് തിരച്ചില്‍ നടക്കുന്നത്.

നാട്ടുകാര്‍ക്ക് പുറമെ ദേശീയ ദുരന്ത നിവാരണ സേനയുടെ ടീം കമാന്‍ഡര്‍ എ.കെ. അമറിന്റെ നേതൃത്വത്തിലുള്ള 26 അംഗ സംഘം മൂന്ന് ഗ്രൂപ്പുകളായാണ് പരിശോധന നടത്തുന്നത്

Top