‘കുട്ടിമാമ’യുടെ ഒഫീഷ്യല്‍ വീഡിയോ സോങ്ങ് നാളെ വൈകീട്ട് 7മണിക്ക് പുറത്തുവിടും

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും അണിയറയില്‍ ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടിമാമ. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് പുറത്തുവിടും. മമ്മൂട്ടിയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിടുക.

മീരാ വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍. തന്മാത്ര എന്ന ബ്ലെസി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം. മനാഫ് തിരകഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top