കുട്ടിമാമയിലൂടെ ധ്യാനും ശ്രീനിവാസനും ഒന്നിക്കുന്നു ; ചിത്രീകരണം ഓഗസ്റ്റില്‍

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വിഎം വിനു സംവിധാനം ചെയ്യുന്ന ചിത്രം കുട്ടിമാമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങും. ശ്രീനിവാസനും ധ്യാനും ഒരുമിച്ച് അഭിനയിക്കുന്നത് ഇത്‌ ആദ്യമായിട്ടാണ്. ചിത്രത്തില്‍ കുട്ടിമാമ എന്ന ടൈറ്റില്‍ വേഷത്തിലാണ് ശ്രീനിവാസനെത്തുന്നത്. വിമാനം ഫെയിം ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്.

കോമഡി ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു ജവാന്റെ കഥയാണ് പറയുന്നത്. ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ നസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോഫ് ആണ് തിരക്കഥ ഒരുക്കുന്നത്. വി.എം വിനുവിന്റെ മകന്‍ വരുണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രേകുമാര്‍, കലിംഗ ശശി, ഹരീഷ് കണാരന്‍, ബിജു സോപാനം, സുധീര്‍ കരമന, സുരഭി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒന്നിച്ച ചിത്രം അച്ഛന്റെ മകന്‍ സംവിധാനം ചെയ്തതും സംവിധായകന്‍ വി എം വിനു ആയിരുന്നു. വി എം വിനു ആറു വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടിയാണ് കുട്ടിമാമ.

Top