ശ്രീനിവാസനും ധ്യാനും ഒന്നിക്കുന്ന ‘കുട്ടിമാമ’ ; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും അണിയറയില്‍ ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടിമാമ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

മീരാ വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍. തന്മാത്ര എന്ന ബ്ലെസി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം. മനാഫ് തിരകഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top