‘കുട്ടിമാമ’യുടെ സെന്‍സറിങ് കഴിഞ്ഞു ; ചിത്രത്തിന് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റ്

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും അണിയറയില്‍ ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടിമാമ. ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ചിത്രം മെയ് 17ന് തിയേറ്ററുകളിലെത്തും.

മീരാ വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍. തന്മാത്ര എന്ന ബ്ലെസി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മനാഫ് തിരകഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കുട്ടിമാമയുടെ കോ പ്രൊഡ്യൂസഴ്സ് വി സി പ്രവീണ്‍ , ബൈജു ഗോപാലന്‍ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് സുധാകര്‍ ചെറുകുറി, കൃഷ്ണമൂര്‍ത്തി. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് സുരേഷ് മിത്രകാരി,സജി കുണ്ടറ. പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്. സെന്‍ട്രല്‍ പിക്ചര്‍സ് ഈ ചിത്രം മെയ് രണ്ടാം വാരം ചിത്രം പ്രദര്‍ശനത്തിന് എത്തും.

Top