കുട്ടിക്കാനത്ത് വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

accident

ഇടുക്കി: കൊല്ലം-തേനി ദേശീയപാതയില്‍ പെരുവന്താനത്തിന് സമീപം പുല്ലുപാറയില്‍ വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. തമിഴ്‌നാട് കാഞ്ചിപുരം സ്വദേശികളായി ബാബു, കാര്‍ത്തി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 12 പേരുടെ നില ഗുരുതരമാണ്.

മിനി ബസ് മതിലിലിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Top