കുട്ടന്‍പിള്ളയുടെ ശിവരാത്രി വെള്ളിയാഴ്ച റീലിസ് ചെയ്യുന്നു

kuttanpillaude-sivaratri

സുരാജ് വെഞ്ഞാറമ്മൂട് നായകനായി അഭിനയിക്കുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രി വെള്ളിയാഴ്ച റീലിസ് ചെയ്യുന്നു. ആദ്യമായി
സുരാജ് വെഞ്ഞാറമ്മൂട് പിന്നണി ഗായകനായി അരങ്ങേറുന്ന ചിത്രമാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ്‌ സയനോരയുടെ സംഗീതത്തില്‍ സുരാജ് പാടിയത്.

സയനോര ആദ്യമായി സംഗീതം നല്‍കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ടൈറ്റില്‍ വേഷമായ കുട്ടന്‍പിള്ളയെന്ന കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുന്നത് സുരാജാണ്.

ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രിന്ദ, ബിജു സോപാനം, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top