കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’ ; ട്രെയിലര്‍ പുറത്തിറങ്ങി

Kuttanadan-Marpapa

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് വിജയന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

മലയാളം മൂവി മെയ്‌ക്കേഴ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന കുട്ടനാടന്‍ മാര്‍പാപ്പയില്‍ അതിഥി രവി, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ, സൗബിന്‍ ഷാഹിര്‍, ഇന്നസെന്റ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, സലിംകുമാര്‍, ടിനി ടോം എന്നിവരാണ് മറ്റ് താരങ്ങള്‍. രാഹുല്‍ രാജിന്റേതാണ് സംഗീതം.

Top