ചാക്കോച്ചന്റെ കുട്ടനാടന്‍ മാര്‍പ്പാപ്പയും വിഷ്ണു ഉണ്ണികൃഷ്ണന്റെ വികട കുമാരനും തിയേറ്ററില്‍

vikadakumaran

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഒരു കുട്ടനാടന്‍ മാര്‍പ്പാപ്പയും വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജനും വീണ്ടുമൊന്നിക്കുന്ന വികട കുമാരനും ഇന്ന് തിയേറ്ററുകളിലെത്തുന്നു. ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പയില്‍ അദിതി രവിയാണ് നായികയായെത്തുന്നത്. രമേഷ് പിഷാരടി, ധര്‍മജന്‍, സൗബിന്‍ ഷാഹിര്‍ അജുവര്‍ഗീസ്, ഇന്നസെന്റ്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

ഫ്രൈഡേ, ലോ പോയിന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന വികടകുമാരന്‍ നിര്‍മ്മിക്കുന്നത് സിയാദ് കോക്കറാണ്.

Top