മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ഷൂട്ടിംഗ് ഈ മാസം 19ന് ആരംഭിക്കും

mammootty-actor

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ഷൂട്ടിംഗ് ഈ മാസം 19ന് ആരംഭിക്കും. മമ്മൂട്ടി ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍.

കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗില്‍ ഉണ്ണി മുകുന്ദന്‍ അസോസിയേറ്റ് ഡയറക്റ്ററായി ക്യാമറയ്ക്ക് പിന്നിലുണ്ടാകുമെന്ന എന്ന സവിശേഷതയുമുണ്ട്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

Top