കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ വയോധിക ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു

dead-body

കുട്ടനാട്: കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ വയോധിക ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. ഇവരുടെ മൃതദേഹം വീടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി.

കുട്ടനാട് പാണ്ടങ്കരി തട്ടാരുപറമ്പില്‍ പരേതനായ ഗോപിയുടെ ഭാര്യ സരോജിനിയമ്മ (72) യാണ് മരിച്ചത്. മാനസിക വിഭ്രാന്തിയുള്ള മകള്‍ക്കൊപ്പമായിരുന്നു ഇവരുടെ താമസം.

വെള്ളപ്പൊക്കത്തില്‍ ഇവരുടെ വീട് ഒറ്റപ്പെട്ടതോടെ പ്രദേശവാസികളുമായുള്ള ബന്ധം നിലച്ചിരുന്നു.

Top