Kuttanad package will be prepared to seek the protection of the agriculture -VS Sunil

ആലപ്പുഴ: കുട്ടനാട്ടിലെ റാണി ചിത്തിര കായല്‍ നിലങ്ങളെ ജൈവ നെല്‍വിത്ത് ഉത്പാദന കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍.

വരള്‍ച്ച കടുത്താല്‍ സംസ്ഥാനത്ത് അസാധാരണ വിളനഷ്ടമുണ്ടാകും, നഷ്ടപരിഹാരത്തിന് കേന്ദ്രസഹായം തേടി പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.റാണി ചിത്തിര കായലിലെ നെല്‍കൊയ്ത്ത് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടനാട്ടിലെ കാര്‍ഷിക സംരക്ഷണത്തിന് റാണി ചിത്തിര കായലിനെ സംരക്ഷിക്കും. വിത്തുല്‍പാദനം ഇവിടെ ഉറപ്പാക്കും. സീഡ് അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ പരിശോധന ഉടന്‍ നടത്തും.

കാല്‍നൂറ്റാണ്ടിനുശേഷം കൃഷിയിറക്കിയ റാണി കായല്‍ പാടശേഖരത്ത് നടന്ന കൊയ്ത്ത് ആഘോഷപൂര്‍വമാണ് നടന്നത്. കാല്‍നൂറ്റാണ്ട് മുന്‍പാണ് ഇവിടെ അവസാനമായി കൃഷിയിറക്കിയത്.

Top