കുട്ടനാട്ടില്‍ വ്യാപകമായി മടവീഴ്ച; 1460 ഹെക്ടറിലെ കൃഷി നശിച്ചു. . .

കുട്ടനാട്: കുട്ടനാട്ടിലെ മടവീഴ്ചയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. 1460 ഹെക്ടറിലെ കൃഷിയാണ് നശിച്ചിരിക്കുന്നത്. 12 കോടിയോളം രുപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വ്യാപകമായ മടവീഴ്ചയെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. ഇവിടെയുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

വെള്ളത്തിന്റെ വരവ് കൂടിയതോടെയാണ് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങിയത്. ആലപ്പുഴ-ചങ്ങനാശേരി എസി റോഡില്‍ വെള്ളം കയറിയതിനാല്‍ കെഎസ്ആര്‍സി സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.

Top