കുതിരവട്ടത്തുനിന്ന് തടവുചാടിയ കഞ്ചാവ് കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: പതിനാല് ദിവസം മുമ്പ് കുതിരവട്ടത്തുനിന്ന് തടവുചാടിയ കഞ്ചാവ് കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കുതിരവട്ടത്ത് എത്തിച്ചത്.

ചാടിപ്പോയി രണ്ടു ദിവസത്തിനു ശേഷം പിടികൂടി തിരിച്ചെത്തിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പോലീസും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാകും.

Top