തൃശൂര്‍ കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ അനിശ്ചിതത്വം

തൃശൂര്‍: ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തൃശൂര്‍ കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ അനിശ്ചിതത്വം. തുരങ്കത്തിന്റെ ഉദ്ഘാടനം നീണ്ടേക്കും. സുരക്ഷാ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ ഇതുവരേയും എത്തിയില്ല.

പരിശോധന എന്നു നടക്കുമെന്ന് അറിയിപ്പും കിട്ടിയില്ലെന്ന് നിര്‍മാണ കരാര്‍ കമ്പനിയായ കെ എം സി അറിയിച്ചു. എന്നാല്‍ കുതിരാന്‍ തുരങ്കം ഞായറാഴ്ച തുറക്കുമെന്നാണ് മന്ത്രി റിയാസ് നിയമസഭയെ അറിയിച്ചിരുന്നത്.

തുരങ്ക നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്താന്‍ കഴിയു. ട്രയല്‍ റണ്‍ നടത്തി സുരക്ഷ ഉറപ്പാക്കിയാലേ തുറന്നുകൊടുക്കാനും കഴിയു. ഇത് എന്നാണെന്നതില്‍ വ്യക്തത വരുത്താനാകത്തതിനാല്‍ ഞായറാഴ്ച തുരങ്കം തുറക്കാനാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.

 

Top