ഗതാഗത യോഗ്യമാക്കാനൊരുങ്ങി കുതിരാനിലെ ഒരു തുരങ്കം

കുതിരാനിലെ ഒരു തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ തീരുമാനിച്ച് കേന്ദ്രം. അടുത്ത വർഷം ജനുവരിയോടെ തുരങ്കം തുറന്ന് കൊടുക്കാനാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ തീരുമാനം. തുരങ്കത്തിന്റെ രണ്ട് അറ്റത്തും വന ഭൂമി വിട്ട് കിട്ടാത്തതിനാൽ വേണ്ട സുരക്ഷ അവിടെ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. തുരങ്കം പദ്ധതിക്ക് പണം നൽകിയ ബാങ്കുകൾ ഇപ്പോൾ പണം നൽകുന്നില്ല, ഒപ്പം തുരങ്കം നിർമ്മിക്കുന്ന കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം കുതിരാൻ തുരങ്ക നിർമ്മാണത്തിന് വെല്ലുവിളികൾ ആകുന്നണ്ടെന്ന് നിതിൽ ഗഡ്കരി പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും രണ്ടാം തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പൊയ്‌കൊണ്ടിരിക്കുകയാണ്.

Top