ജാന്‍വിക്ക് പിന്നാലെ അനിയത്തി ഖുഷിയും സിനിമയിലേക്ക്

ശ്രീദേവിയുടെ മൂത്ത മകള്‍ ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിട്ട് നാളുകള്‍ ഏറെ പിന്നിട്ടിട്ടില്ല. അതിന് മുമ്പ് ഇതാ ജാന്‍വിയുടെ സഹോദരി ഖുഷിയും സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. ബോളിവുഡിന് ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത കരണ്‍ ജോഹറാണ് ഖുഷിയെയും സിനിമയിലേക്ക് എത്തിക്കുന്നത്.

ഇപ്പോഴിതാ ഖുഷി തന്നെ വാര്‍ത്ത സ്ഥിതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ജാന്‍വിയും ഖുഷിയും തമ്മിലൊരു ചാറ്റ് ഷോയിലാണ് സിനിമാ പ്രവേശനത്തിനെ കുറിച്ച് തുറന്ന് പറഞ്ഞത്. നേരത്തെ ജാന്‍വിയും അനിയത്തിയുടെ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും കോഴ്സ് പഠിച്ചിരുന്നു. അടുത്ത വര്‍ഷമായിരിക്കും ഖുഷിയുടെ സിനിമയുടെ ചിത്രീകരണ ജോലികള്‍ ആരംഭിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കരണ്‍ ജോഹറോ ഖുഷിയോ തയ്യാറായിട്ടില്ല.

Top