രാഹുല്‍ മത്സരിക്കുന്ന അമേഠിയിലും വയനാട്ടിലും പ്രസംഗിക്കാന്‍ മോദിയ്ക്ക് ധൈര്യമില്ല-ഖുശ്ബു

മാനന്തവാടി: രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിവും അമേഠിയിലും പ്രചാരണത്തിനെത്താന്‍ മോദിയ്ക്ക് ഭയമാണെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് വക്താവും നടിയുമായ ഖുശ്ബു. മാനന്തവാടിയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ലിംഗസമത്വത്തെ സ്വാഗതം ചെയ്യുന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ മാറ്റാന്‍ ഒറ്റയടിയ്ക്ക് കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു. പൊതുയോഗത്തിന് ശേഷം ഇരുപത് മിനിറ്റോളം റോഡ് ഷോ നടത്തിയ ഖുശ്ബു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒട്ടേറെ ആവേശം പകര്‍ന്നു.

Top