കുറുപ്പന്തറ- ഏറ്റുമാനൂര്‍ പുതിയ റെയില്‍ പാത ; ഉദ്ഘാടനം ഇന്ന്

കോട്ടയം : കുറുപ്പന്തറയില്‍ നിന്നും ഏറ്റുമാനൂര്‍ വരെ നീളുന്ന പുതിയ റെയില്‍പാത ഇന്ന് കമ്മീഷന്‍ ചെയ്യും. വൈകുന്നേരം മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. സുരക്ഷാപരിശോധനകള്‍ എല്ലാം നേരത്തേ പൂര്‍ത്തിയായതായും തൃപ്തികരമാണെന്നും റെയില്‍വേ വ്യക്തമാക്കി.

എട്ട് കിലോ മീറ്ററാണ് പാതയുടെ നീളം. കാട്ടയത്ത് നിന്നുമെത്തുന്ന ട്രെയിനെ എറണാകുളത്തേക്ക് പുതിയ പാതയിലൂടെ കടത്തിവിടും. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയാണ് പുതിയ പാതയില്‍ അനുവദിച്ചിരിക്കുന്നത്. പരീക്ഷണ ഓട്ടം മാര്‍ച്ച് 15 ന് പൂര്‍ത്തിയാക്കിയിരുന്നു.

Top