സുകുമാര കുറുപ്പായി ദുല്‍ഖര്‍ ; പുതിയ ചിത്രം ‘കുറുപ്പ്’ന്റെ പോസ്റ്റര്‍ കാണാം

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്‍ ഒരിക്കല്‍ കൂടി ദുല്‍ഖറുമായി കൈകോര്‍ക്കുന്നു. കുറുപ്പ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ജിതിന്‍ കെ ജോസ് കഥ രചിച്ച ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഡാനിയല്‍ സായൂജ് നായര്‍, കെ എസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ്. കുപ്രസിദ്ധ പിടികിട്ടാ പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ഈ ചിത്രം ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

കുറുപ്പ് എന്ന ഈ ചിത്രത്തില്‍ സുകുമാര കുറുപ്പായി മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം കൂടി കാഴ്ച വെക്കാനാണ് ദുല്‍ഖര്‍ സല്‍മാന്‍ വരുന്നത്. മലയാളത്തില്‍ ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബോളിവുഡ് ചിത്രം ‘കര്‍വാന്‍’ ആണ് ദുല്‍ഖറിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

Top