കുറിപ്പിലെ ചിത്രങ്ങള്‍ വൈറല്‍; സെറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു- ദുല്‍ഖര്‍ സല്‍മാന്‍

നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒരുമിച്ചെത്തുന്ന ചിത്രമാണ് കുറുപ്പ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള ഓരോ വിശേഷവും ആരാധകര്‍ ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ കുറിപ്പിലെ ലൊക്കേഷന്‍ ചിത്രങ്ങളും രംഗങ്ങളും ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്നതില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും സെറ്റിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നുമുള്ള ദൂല്‍ഖറിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരം തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സുകുമാരക്കുറുപ്പിന്റെ കഥ പുനര്‍നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ് ഞങ്ങള്‍. മലയാളികളെ എന്നോ ആകര്‍ഷിച്ച ഒരു കഥ കൂടിയാണിത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളോ രംഗങ്ങളോ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്നതില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണം. പരസ്പരം ബഹുമാനിച്ച് പുതുമ നിലനിര്‍ത്താനുള്ള തങ്ങളുടെ ശ്രമത്തെ മാനിച്ച് മുന്നോട്ട് പോവാം. സെറ്റിലെ സുരക്ഷ വര്‍ധിപ്പിക്കാനും ഫോണ്‍ ഉപയോഗം നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന്-ദുല്‍ഖര്‍ പറഞ്ഞു.

ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പായെത്തുമ്പോള്‍ ഇന്ദ്രജിത്ത് പോലീസായി ചിത്രത്തില്‍ എത്തുന്നുണ്ട്. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top