എറണാകുളം – തിരുവനന്തപുരം കെയുആർടിസി ബസിൽ തീപിടുത്തം ; ആളപായമില്ല

blast

കൊല്ലം : എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെയുആർടിസി എസി വോൾവോ ബസിൽ ഓട്ടത്തിനിടെ തീപിടുത്തം. കൊല്ലം കലക്ടറേറ്റിനു സമീപം എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആളപായമില്ല.

വണ്ടിയിൽ 30 യാത്രക്കാർ ഉണ്ടായിരുന്നു. ബസിന്റെ പുറകിലുള്ള എൻജിൻ ഭാഗത്താണു തീപിടിച്ചത്. ഡ്രൈവിങ് പാനലിൽ സിഗ്നൽ ലൈറ്റ് കത്തുകയും കരിഞ്ഞ ഗന്ധമുണ്ടാകുകയും ചെയ്തതോടെ ഡ്രൈവർ ബസ് റോഡിനു സമീപം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തീ കത്തുന്നത് കണ്ടത്.

ബസിലെ അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ചു ഉടൻ തന്നെ തീ കെടുത്താൻ ശ്രമിച്ചു. വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു.

Top