കുര്‍ണൂലി സ്‌ഫോടനം; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം പ്രഖ്യാപിച്ച് നായിഡു

naidu

അമരാവതി: കുര്‍ണൂലില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അദ്ദേഹം സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ഡപ്യൂട്ടി ചീഫ് മിനിസ്റ്ററോടും ഖനന മന്ത്രിയോടും സ്‌ഫോടനം നടന്ന പ്രദേശം നിരീക്ഷിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് ജില്ലാ കളക്ടറോടും അദ്ദേഹം ഉത്തരവിട്ടുണ്ട്.

കുര്‍ണൂലിലെ ഹതിബെല്‍ഗലിലെ സ്‌റ്റോണ്‍ ക്വാറിയില്‍ വെള്ളിയാഴ്ച രാത്രി നടന്ന സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചിരുന്നു. തൊഴിലാളികളായ അഞ്ച് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. ഇവരെ ചികിത്സയ്ക്കായി അലൂരു ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് തീ അടുത്ത പ്രദേശത്തേയ്ക്കും വ്യാപിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ തന്നെ പിടി കൂടുമെന്ന് കുര്‍ണൂല്‍ എസ്പി അറിയിച്ചു.

Top