കുരീപ്പുഴക്കെതിരായ ആക്രമണത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

kureepuzha

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തില്‍ കടക്കല്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 10 ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കടക്കല്‍ പൊലീസ് ഇന്ന് സംഭവ സ്ഥലെത്തത്തി തെളിവെടുക്കും.

കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു കുരീപ്പുഴക്കെതിരെ ആക്രമണം നടന്നത്. കുരീപ്പുഴ ഉദ്ഘാടന പ്രസംഗത്തില്‍ വര്‍ത്തമാനകാല സംഭവങ്ങളും പ്രതിപാദിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് വാഹനത്തില്‍ കയറുന്നതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് കൈയേറ്റം നടത്തുകയായിരുന്നു. വാഹനവും കേടുവരുത്തി.

സംഘാടകരും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജെ.സി. അനില്‍ ഉള്‍പ്പെടെയുള്ളവരും ഓടിക്കൂടി കുരീപ്പുഴയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കകുകയായിരുന്നു.

Top