കുരങ്ങിണി കാട്ടുതീയില്‍ മരണം 20 ; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു

theni forest fire

കോയമ്പത്തൂര്‍: കുരങ്ങിണി കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി ഇന്ന് മരിച്ചു. തഞ്ചാവൂര്‍ സ്വദേശിനി സായ് വസുമതി (26), നിവ്യ നികുറുതി (24) എന്നിവരാണ് മരിച്ചത്.

പകുതിയോളം പൊള്ളലേറ്റ നിലയില്‍ ഇരുവരും മധുരയിലെ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ദുരന്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി വ്യാഴാഴ്ച മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രണ്ടുപേര്‍ കൂടി മരണത്തിന് കീഴടങ്ങിയത്.

കുരങ്ങിണി കാട്ടുതീ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച അതുല്യ മിശ്ര കമ്മീഷന്‍ വ്യാഴാഴ്ച കുരങ്ങിണിയില്‍ എത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നുമായി കമ്മീഷന്‍ മൊഴിയെടുത്തു.

Top