ദുബൈയില്‍ കോവിഡ് ബാധിച്ച് കുന്നംകുളം സ്വദേശി മരിച്ചു

തൃശ്ശൂര്‍: ദുബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുന്നംകുളം സ്വദേശി അശോക് കുമാര്‍ (53) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.

കുറെ വര്‍ഷങ്ങളായി ദുബൈയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു അശോക് കുമാര്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നാട്ടില്‍ അവസാനമായി വന്നിരുന്നത്. ഇത്തവണ വരാന്‍ ടിക്കറ്റുമായി ഒരുങ്ങിയിരിക്കുമ്പോഴാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതും. സംസ്‌കാരം ദുബൈയില്‍ തന്നെ നടത്തും എന്ന് ബന്ധുകള്‍ പറഞ്ഞു.

Top