kunnamkulam-angamaly-cmp-congress

തിരുവനന്തപുരം: കുന്നംകുളം സീറ്റ് സി.എം.പിക്ക് തന്നെ നല്‍കാന്‍ യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി.പി. ജോണാകും സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 481 വോട്ടിനാണ് സി.പി. ജോണ്‍ സി.പി.എമ്മിലെ ബാബു എം. പാലിശ്ശേരിയോടു പരാജയപ്പെട്ടത്.

കുന്നംകുളം സീറ്റ് സി.എംപി സി.പി.ജോണ്‍ വിഭാഗത്തിന് നല്‍കുന്നതിനെതിരെ തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് ജയസാധ്യതയുള്ള മണ്ഡലമാണ് കുന്നംകുളമെന്നും ഇവിടെ കൈപ്പത്തി അടയാളത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നുമായിരുന്നു നേതാക്കളുടെ വാദം.

എന്നാല്‍ കേരളാ കോണ്‍ഗ്രസു(ജേക്കബ്) മായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. ചര്‍ച്ച നാളെയും തുടരുമെന്ന് അനൂപ് ജേക്കബ് അറിയിച്ചു. എന്നാല്‍ ചര്‍ച്ചകളില്‍ തൃപ്തിയില്ലെന്നായിരുന്നു കേരള പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ പ്രതികരണം. പിറവത്തിന് പുറമെ അങ്കമാലിയും നല്‍കണമെന്നാണ് അവരുടെ ആവശ്യം. അങ്കമാലി സീറ്റിന് അവകാശവാദമുന്നയിച്ച്‌ജോണി നെല്ലൂര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സീറ്റ് വിട്ട് നല്‍കാനാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

Top