കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

dead body

ഇടുക്കി : കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.അഴുകിയ നിലയില്‍ മനുഷ്യന്റെ കാല്‍ഭാഗം മാത്രം കരയ്ക്കടിഞ്ഞത്. കണ്ടെത്തിയ കാല്‍ഭാഗം സ്ത്രീയുടേതാണെന്നാണ് സൂചന.

ഉച്ചയ്ക്ക് 12.30 ഓടെയാണ് കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ അമ്പലത്തിന്റെ ഭാഗത്തായി മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ എന്തെങ്കിലും വ്യക്തമാക്കാന്‍ സാധിക്കൂ എന്നാണ് പൊലീസ് അറിയിച്ചത്.

Top