മതം മാറ്റം പ്രമേയമാക്കി ഒരുക്കുന്ന കുഞ്ഞിരാമന്റെ കുപ്പായം ഉടന്‍ പ്രദര്‍ശനത്തിന് എത്തും

വാഗതനായ സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം ഉടന്‍ പ്രദര്‍ശനത്തിന് എത്തും. തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍, ലിന്റാ കുമാര്‍, ഗിരിധര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. പ്രണയിച്ച് മതം മാറുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ പ്രമേയം മതം മാറ്റം ആയതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പി.കെ. ഗോപിയാണ്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മഖ്ബൂല്‍ മന്‍സൂറും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ്.

ആരാം എന്റര്‍ടെയ്ന്‍മെന്റിന്റെയും സെഞ്ച്വറി വിഷ്വല്‍ മീഡിയയുടേയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഈ മാസം 24 ന് പ്രദര്‍ശനത്തിനെത്തും

Top