‘കുഞ്ഞെല്‍ദോ’ ഒ.ടി.ടി റിലീസിനില്ല, ചിത്രം തിയേറ്ററില്‍ തന്നെ: നിര്‍മാതാവ്

സിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ആര്‍. ജെ മാത്തുകുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുഞ്ഞെല്‍ദോ. പല സിനിമകളും ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഈ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മാതാവ് സുവിന്‍.കെ.വര്‍ക്കി. പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കുഞ്ഞെല്‍ദോ ഞങ്ങളുടെ കൂട്ടുകാരന്റെ ചെറുത്തുനില്‍പ്പിന്റെ കഥയാണ്. എല്ലാം നഷ്ടപ്പെട്ടവന് ജീവിതം തിരിച്ചുപിടിച്ച കഥ. തിയേറ്ററുകളിലെ നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ കാണുമ്പോള്‍ കിട്ടുന്ന രോമാഞ്ചം ആണ് ഞങ്ങള്‍ സ്വപ്നം കണ്ടത്. സിനിമ സ്വപ്നം കാണുന്നവന്റെയാണ്. കുഞ്ഞെല്‍ദോ ഡയറക്റ്റ് ഒ.ടി.ടി റിലീസ് ഇല്ല എന്ന് പറയുന്നു.

നേരിട്ട് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാതാവിനും നായകനുമെതിരെ എക്‌സിബിറ്റര്‍ അസോസിയേഷനുകള്‍ ഭീഷണിയുമായി വന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ റിലീസ് എന്താണെന്നുപോലും പരിചയമില്ലാതിരുന്ന 2013-ല്‍ കമല്‍ഹാസന്‍ കാണിച്ച ആ ധൈര്യത്തിനുമുന്നില്‍ തലകുനിക്കുകയണ്. സിനിമയുടെ ഉള്ളടക്കമാണ് ജനങ്ങളെ തിയേറ്ററിലെത്തിക്കുന്നത്. സിനിമകള്‍ തിയേറ്ററിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ പരാജയപ്പെടുമ്പോഴാണ് യൂ ട്യൂബ് ചാനലുകളിലൂടെ പുതിയ തലമുറ കുറഞ്ഞദിവസങ്ങള്‍ കൊണ്ട് മില്ല്യണുകള്‍ സമ്പാദിക്കുന്നത്.

ഹോളിവുഡ് പോലുള്ള പക്വമായ വിപണികളില്‍ നല്ല സിനിമകളുണ്ടാവുകയും അവ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുകയും ചെയ്യുന്നു. തിയേറ്ററില്‍ത്തന്നെ റിലീസ് ചെയ്യണമെന്ന് അവര്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. അതുകൊണ്ട് പരാതിപ്പെടുന്നത് നിര്‍ത്തണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ വിനീത് ശ്രീനിവാസനാണ്.

Top