രഹസ്യങ്ങളുടെ ചുരുളഴിയുന്നു; ‘കുഞ്ഞാറ്റ’ സിനിമയുടെ സൗണ്ട് ടീസര്‍ പുറത്തിറങ്ങി

kunjatta

369 ഫിലിംസിന്റെ ബാനറില്‍ നവാഗതനായ കിരണ്‍ മോഹന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുഞ്ഞാറ്റയുടെ സൗണ്ട് ടീസര്‍ പുറത്തിറങ്ങി. എബി കൊറ്റനാടന്‍ നിര്‍മിക്കുന്ന കുഞ്ഞാറ്റയില്‍ മഷ അസര്‍ യെങ്കോ, വര്‍ഗീസ്, സുബിന്‍, മിഥുന, ഭവാനി, ബേബി ആന്‍ മിയ എന്നിവര്‍ അഭിനയിക്കുന്നു.

സാങ്കേതികവിദ്യയ്ക്ക് ഏറെ പ്രധാന്യത്തോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. രാകേഷ് വാലിയാണ് ഛായാഗ്രഹണം. സംഗീതം മിക്കു കാവില്‍.

Top