നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുഞ്ഞാലിക്കുട്ടി, ലോക്‌സഭാംഗത്വം രാജി വെക്കും

kunjalikutty

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എം പി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. മുസ്ലീം ലീഗിന്റേതാണ് തീരുമാനം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കും. ലോക്‌സഭാംഗത്വം രാജി വെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.

തിരുവനന്തപുരം കേന്ദ്രീകരിച്ചാകും കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തിക്കുക. സംസ്ഥാന രാഷ്ട്രീയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ടെന്ന് കെപിഎ മജീദ് പറഞ്ഞു. മതേതര നിലപാടില്‍ മുസ്ലീം ലീഗ് വിട്ടുവീഴ്ച്ച ചെയ്യില്ല. ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Top