കോടിയേരിയുടെ സ്ഥാനമാറ്റം ലീവായി കാണുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

kunjalikutty

മലപ്പുറം: രാഷ്ട്രീയ കേരളം കോടിയേരിയുടെ സ്ഥാനമാറ്റം ലീവായി കാണുന്നില്ലെന്നും വിവാദങ്ങളുടെ പശ്ചാത്തലത്തിലുള്ള രാജിയായി കണക്കാക്കുന്നതായും പി.കെ കുഞ്ഞാലിക്കുട്ടി. കോടിയേരിയുടെ ഇതെ പാത മുഖ്യമന്ത്രിയും ആരോപണ വിധേയരായ മന്ത്രിമാരും പിന്തുടരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ ശക്തി കുറഞ്ഞു. നയിക്കുന്നവര്‍ക്ക് തന്നെയാണ് അമ്പ് കൊണ്ടിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top