ജനങ്ങള്‍ക്ക് പ്രതീക്ഷ യുഡിഎഫില്‍ മാത്രമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. തെരഞ്ഞെടുപ്പില്‍ നിറഞ്ഞ ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

മലബാറിലും കേരളത്തിലാകെയും യുഡിഎഫ് തൂത്തുവാരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങള്‍ക്ക് പ്രതീക്ഷ യുഡിഎഫില്‍ മാത്രമാണെന്നും തെരഞ്ഞെടുപ്പ് ഫലത്തോടെ അതു വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top