ബിജെപിയുടെ ‘ഒക്ക ചങ്ങായിമാര്‍’ സിപിഎം, മുസ്ലീം ലീഗിന്റേത് യുഡിഎഫ്; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ബംഗളൂരു ലഹരിമരുന്ന് കേസ് കേരളവും ഗൗരവത്തോടെ കാണണമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രതികള്‍ക്ക് ഉന്നതതലത്തില്‍ നിന്ന് സഹായം കിട്ടുന്നുവെന്നത് ഗൗരവമുള്ള കാര്യമാണ്. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് മാഫിയയുടെ വേരുണ്ടെങ്കില്‍ കണ്ടു പിടിക്കണം, വേരറുക്കണം. പി.കെ.ഫിറോസ് പറഞ്ഞതിലേക്കാണ് കാര്യങ്ങള്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമാണെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണ് എന്നാണ് താന്‍ പറഞ്ഞത്. ഒപ്പ് വ്യാജമല്ലെന്ന് തെളിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ദേശീയ തലത്തില്‍ തന്നെ നേരത്തെ ബി.ജെ.പിയുടെ ഒക്ക ചങ്ങായിമാരായിട്ടുള്ളത് സി.പി.എമ്മാണ്. മുസ്ലീം ലീഗിന്റെ ചങ്ങാതിമാര്‍ യു.ഡി.എഫാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top