താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

kunjalikutty

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലീംലീഗില്‍ ആശയക്കുഴപ്പം ഇല്ലായിരുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.

താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വശവും പരിശോധിച്ച ശേഷമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി യോഗത്തിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി യുഎ ലത്തീഫ് ആണ് സ്ഥാനാര്‍ഥിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ കെഎന്‍എ ഖാദറിനാണ് നറുക്കുവീണത്.

Top