തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ നിരര്‍ഥകമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ നിരര്‍ഥകമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വിവിധ ചാനലുകള്‍ വിവിധ രൂപത്തിലാണ് സര്‍വേകള്‍ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സര്‍വേ പ്രവചനത്തിന് വിരുദ്ധമായ ഫലമാണ് വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പോസ്റ്റല്‍ വോട്ടിന്റെ കെട്ടില്‍ കൃത്രിമമുണ്ടാക്കാം. വോട്ട് എണ്ണിത്തോല്‍പ്പിക്കാന്‍ ശ്രമമുണ്ടാകും. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Top