നിയമസഭാ തെരഞ്ഞെടുപ്പ്; സീറ്റ് നിര്‍ണയം വലിച്ച് നീട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

kunjalikutty

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയവും സ്ഥാനാര്‍ഥി പ്രഖ്യാപനവും വലിച്ച് നീട്ടില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ഭരണ തുടര്‍ച്ച ഉണ്ടാകില്ലെന്നും യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ രീതിയാകില്ല നിയമസഭാ തെരഞ്ഞെടുപ്പില്‍. കേരളാ ഭരണം ബിജെപിക്ക് കിട്ടണമെന്ന് ആരും ആഗ്രഹിക്കില്ല. ഇതവണ വോട്ട് പാഴാകില്ല. എല്ലാവരും യുഡിഎഫിന് വോട്ട് ചെയ്യും. എല്‍ഡിഎഫിനോ ബിജെപിക്കോ സ്വതന്ത്രര്‍ക്കോ വോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വേണ്ടെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിച്ചു. 19 സീറ്റ് ജനങ്ങള്‍ യുഡിഎഫിന് തന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വേണ്ട എന്ന് ജനം തീരുമാനിക്കും. അതിനാല്‍ സ്വഭാവികമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Top