kunjalikutty-malappuram byelection

kunjalikutty

മലപ്പുറം: ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഗ്രാന്‍ഡ് പെര്‍ഫോമന്‍സാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പ് വിജയ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ ശക്തിയാണ് തിരഞ്ഞെടുപ്പ് കാണിച്ചുതന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറിയ മണ്ഡലങ്ങളിലെ വോട്ടുകളെല്ലാം യുഡിഎഫ് തിരിച്ചുപിടിച്ചു. മികച്ച വിജയം നല്‍കിയ വോട്ടര്‍മാരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. സാക്ഷര കേരളത്തില്‍ ബിജെപിക്ക് പ്രസക്തിയില്ലെന്ന് മലപ്പുറം വിജയത്തിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണ്. ബിജെപിയെ ജനം തള്ളിക്കളഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40,000 വോട്ടുകളുടെ കുറവാണ് ബിജെപിക്കുണ്ടായിരിക്കുന്നതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top