ഇടതുപക്ഷത്തെത്താൻ കുഞ്ഞാലിക്കുട്ടി പലവട്ടം വന്ന് ചർച്ച നടത്തിയെന്ന് !

ടതുപക്ഷ മുന്നണിയുടെ ഭാഗമാകാന്‍ മുസ്ലീം ലീഗ് നിരന്തരം ശ്രമിച്ചിരുന്നതായി മുന്‍ ഇടതുമുന്നണി കണ്‍വീനര്‍ എം.എം ലോറന്‍സിന്റെ വെളിപ്പെടുത്തല്‍.

ഇതിനായി പലവട്ടം, മന്ത്രി വാഹനം പോലും ഒഴിവാക്കി കുഞ്ഞാലിക്കുട്ടി വന്നിരുന്നതായും മുതിര്‍ന്ന സി.പി.എം നേതാവ് വെളിപ്പെടുത്തി. എക്‌സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

നിയമസഭാ തിരഞ്ഞെടുപ്പിന് അധികകാലതാമസമില്ലന്നിരിക്കെ എം.എം ലോറന്‍സ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയത് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കുന്നതാണ്.

കോണ്‍ഗ്രസ്സ് ഈ പോക്കു പോകുകയാണെങ്കില്‍ ലീഗ്, ലീഗിന്റെ ‘പണി’ നോക്കുമെന്ന മുന്നറിയിപ്പും ലീഗിലെ ഒരു വിഭാഗം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് എന്ന നിലയിലുളള രമേശ് ചെന്നിത്തലയുടെ പ്രകടനത്തിലും ലീഗ് നേതൃത്വം നിരാശരാണ്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്ക് എതിരെ ഉയര്‍ത്തിയ ആക്ഷേപത്തിലും ലീഗില്‍ കടുത്ത അതൃപ്തിയുണ്ട്. കേരള കോണ്‍ഗ്രസ്സ് തര്‍ക്കത്തില്‍ നിലപാട് കോണ്‍ഗ്രസ്സ് നീട്ടികൊണ്ടു പോകുന്നതും മുന്നണിക്ക് ക്ഷീണമുണ്ടാക്കുമെന്ന അഭിപ്രായമാണ് ലീഗിനുള്ളത്.

ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും ലീഗ് മുന്‍കൂട്ടി കാണുന്നുണ്ട്. പിണറായിക്ക് ഭരണ തുടര്‍ച്ച ലഭിച്ചാല്‍ യു.ഡി.എഫ് സംവിധാനം തന്നെ തകരും.ലീഗിന്റെ നിലനില്‍പ്പും അപകടത്തിലാകും. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ലീഗ് നേതാക്കളുടെ പുതിയ കരുനീക്കം.

ഇടതുപക്ഷത്തേക്ക് പോകാന്‍ ലീഗിന് മുന്‍പില്‍ വലിയ തടസ്സമായിരുന്നത് വി.എസ് അച്ചുതാനന്ദന്റെ കടുത്ത നിലപാടായിരുന്നു. എന്നാല്‍ വി.എസ് ഇപ്പോള്‍ സജീവമല്ലാത്ത സാഹചര്യത്തില്‍ വീണ്ടും ഇടത്തോട്ട് അടുക്കാന്‍ ലീഗിലെ പ്രബല വിഭാഗം ആഗ്രഹിക്കുന്നുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എം നിലപാട് തിരുത്തുമെന്നാണ് ഈ വിഭാഗം പ്രതീക്ഷിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ റിസള്‍ട്ട് യു.ഡി.എഫിന് എതിരായാല്‍ മുന്നണി മാറ്റ നീക്കം സജീവമാക്കാനാണ് ലീഗിലെ ആലോചന.

ഇടതുപക്ഷത്തോട് അടുക്കാന്‍ മുന്‍പ് തന്നെ മുസ്ലിം ലീഗ് ശ്രമം നടത്തിയിരുന്നു എന്നത് വ്യക്തമാക്കുന്നതാണ് എം.എം.ലോറന്‍സിന്റെ ഇപ്പോഴത്തെ പ്രതികരണം.

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ:-

Political Reporter

Top