മലപ്പുറം കോട്ടയില്‍ വിള്ളല്‍ വീഴില്ല; കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രാധാന്യം ജനങ്ങള്‍ക്കറിയാമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് ഇല്ലാതായാല്‍ ന്യൂനപക്ഷങ്ങള്‍ അപകടത്തിലാവുമെന്ന തിരിച്ചറിവ് ജനങ്ങളിലുണ്ട്. മലപ്പുറം കോട്ടയില്‍ വിള്ളല്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ നിരക്കില്‍ അരി നല്‍കാന്‍ തുടങ്ങിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. നികുതി പരിഷ്‌കാരത്തില്‍ ഇടതു സര്‍ക്കാരിന് നേട്ടമുണ്ടാക്കാനായില്ല. ഇതാണ് കേരളത്തിന്റെ ഖജനാവ് കാലിയാകാന്‍ കാരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Top