ഇസഹാക്കിന്റെ മാമോദീസ വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

ര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ സമ്മാനം ഇസ്ഹാഖ് ബോബന്‍ കുഞ്ചാക്കോയുടെ മാമോദീസ വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 17നാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞുണ്ടായത്. ഈ വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

ജൂണ്‍ 30ന് കൊച്ചിയിലെ എളംകുളം വലിയ പള്ളിയില്‍ വച്ചാണ് മാമോദീസ ചടങ്ങുകള്‍ നടന്നത്. മലയാള സിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. നടന്‍ ദിലീപും കാവ്യാ മാധവനും പള്ളിയില്‍ നടന്ന ചടങ്ങിനെത്തിയിരുന്നു. വൈകിട്ട് നടന്ന റിസപ്ഷനില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബസമേതമാണ് എത്തിയത്.

Top